Flash News

6/recent/ticker-posts

ഈ ആഴ്ച തുടര്‍ചയായി 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും,അവധി എല്ലാവരെയും ബാധിക്കണമെന്നില്ല

Views


ന്യൂഡെല്‍ഹി: വ്യത്യസ്ത അവധികള്‍ ഉള്ളതിനാല്‍ ഈ ആഴ്ച നാല് ദിവസത്തേക്ക് തുടര്‍ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഏപ്രില്‍ 14, 15, 16, 17 തീയതികളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍ ഞായറാഴ്ച അവധിയും ഉള്‍പെടുന്നു. ഓരോ സംസ്ഥാനത്തിനും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍ ഇത് എല്ലാവരെയും ബാധിക്കണമെന്നില്ല.

ഈ ആഴ്ചയിലെ അവധികള്‍ ഇങ്ങനെ

ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 15: ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചല്‍ ദിനം/വിഷു/ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി)

ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)

ആര്‍ബിഐയുടെ മാര്‍ഗരേഖ

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ (ആര്‍ബിഐ) ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധിദിനങ്ങളുടെ പട്ടിക അനുസരിച്ച്‌, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഈ അവധികള്‍ ഒരുപോലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.



Post a Comment

0 Comments