Flash News

6/recent/ticker-posts

വാട്സാപ്പിന്റെ പുതിയ വോയ്‌സ് മെസേജില്‍ 6 മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി

Views
വാട്സാപ്പിന്റെ പുതിയ വോയ്‌സ്  മെസേജില്‍ 6 മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി

 വാട്സാപ്പ് വോയ്‌സ് സന്ദേശങ്ങള്‍ക്കായി ആറ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. വ്യാഴാഴ്ചയോട് കൂടിയാണ് വാട്സാപ്പിന്റെ പുതിയ വോയ്‌സ് മെസേജ് ഫീച്ചറുകള്‍ അപ്‌ഗ്രേഡ് ചെയ്‌തതായി അറിയിപ്പ് വന്നത്.
ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത സ്പീഡില്‍ വോയ്സ് മെസേജുകള്‍ പ്ലേ ചെയ്യാന്‍ കഴിയും. കൂടാതെ, ഉപയോക്താക്കള്‍ക്ക് വോയ്‌സ് സന്ദേശങ്ങള്‍ അയയ്‌ക്കുന്നതിന് മുന്‍പ് പ്രിവ്യൂ ചെയ്യാനും വാട്സാപ്പ് അനുവദിക്കുന്നുണ്ട്.
2013ലാണ് വാട്സാപ്പ് ആദ്യമായി വോയ്‌സ് മെസേജിങ് തുടങ്ങിയത്. ഉപഭോക്താക്കള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വോയ്‌സ് മെസേജുകളാണ്.
ശബ്ദത്തിലൂടെ വികാരമോ ആവേശമോ പ്രകടിപ്പിക്കുന്നത് വാചകത്തേക്കാള്‍ മികച്ച അനുഭവമാണ് നല്‍കുന്നത്. കൂടാതെ പല സാഹചര്യങ്ങളിലും വോയ്‌സ് സന്ദേശങ്ങളാണ് ആശയവിനിമയത്തിനു നല്ലതെന്നും വാട്സാപ്പിന്റെ കുറിപ്പില്‍ പറയുന്നു.
പുതിയ ഫീച്ചറുകൾ ഔട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക്: ചാറ്റില്‍ നിന്ന് പുറത്തുകടന്നാലും വോയ്‌സ് സന്ദേശം കേള്‍ക്കാം, അതുവഴി നിങ്ങള്‍ക്ക് മള്‍ട്ടിടാസ്‌ക് ചെയ്യാനോ മറ്റ് സന്ദേശങ്ങള്‍ വായിക്കാനോ പ്രതികരിക്കാനോ കഴിയും.
∙റെക്കോര്‍ഡിങ് താല്‍ക്കാലികമായി നിര്‍ത്തുക/ പുനരാരംഭിക്കുക: ഒരു വോയ്‌സ് സന്ദേശം റെക്കോര്‍ഡു ചെയ്യുമ്ബോള്‍ റെക്കോര്‍ഡിങ് താല്‍ക്കാലികമായി നിര്‍ത്തി വീണ്ടും അതേ വോയ്സ് മെസേജ് പുനരാരംഭിക്കാനും സാധിക്കും. അതായത് വോയ്സ് മെസേജ് റെക്കോര്‍ഡ് ചെയ്യുന്നതിനിടെ എന്തെങ്കിലും തടസം നേരിട്ടാല്‍ പോസ് ചെയ്ത് പ്രശ്നം പരിഹരിച്ച്‌ വീണ്ടും വോയ്സ് റെക്കോര്‍ഡിങ് പുനരാരംഭിക്കാം.
വേവ് ഫോം വിഷ്വലൈസേഷന്‍: വോയ്‌സ് മെസേജില്‍ ശബ്‌ദത്തിന്റെ വിഷ്വല്‍ പ്രാതിനിധ്യം (വിഷ്വല്‍ തംരംഗം) കാണിക്കുന്നു. ഇത് റെക്കോര്‍ഡിങ്ങിനെയും സഹായിക്കും.
ഡ്രാഫ്റ്റ് പ്രിവ്യൂ: ശബ്ദ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതിന് മുന്‍പ് വീണ്ടും പരിശോധിക്കാന്‍ അവസരം.
∙റിമംബര്‍ പ്ലേ ബാക്ക്: വോയ്‌സ് മെസേജ് കേള്‍ക്കുമ്ബോള്‍ താല്‍ക്കാലികമായി നിര്‍ത്തിയാല്‍ പിന്നീട് നിര്‍ത്തിയിടത്ത് നിന്ന് തന്നെ എടുക്കാം.
ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങളില്‍ വേഗത്തിലുള്ള പ്ലേ ബാക്ക്: പതിവ്, ഫോര്‍വേഡ് സന്ദേശങ്ങളില്‍ സന്ദേശങ്ങള്‍ വേഗത്തില്‍ കേള്‍ക്കാന്‍ 1.5x അല്ലെങ്കില്‍ 2x വേഗത്തില്‍ വോയിസ് സന്ദേശങ്ങള്‍ പ്ലേ ചെയ്യാം

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments