Flash News

6/recent/ticker-posts

ദുബൈ ടാക്സി ഡ്രൈവേഴ്സ് കെ.എം.സി.സി കൂട്ടായ്മ 7-ാം വാർഷികവും ഇഫ്താർ വിരുന്നുമൊരുക്കി.

Views
ദുബൈ: ദുബൈയിലെ ടാക്സി ഡ്രൈവർമാരുടെ കെ.എം.സി.സി കൂട്ടായ്മയുടെ 7-ാം  വാർഷികവും,ഇഫ്താർ സംഗമവും ശ്രദ്ധേയമായി. യു.എ.ഇ.കെ.എം.സി.സി. ജന: സെക്രട്ടറി പി.കെ. അൻവർ നഹ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി. ജന: സെക്രട്ടറി പി.വി. നാസർ മുഖ്യപ്രഭാഷണം നടത്തി. ടാക്സി ഡ്രൈവേഴ്സ് കെ.എം.സി.സി.വൈ : പ്രസിഡന്റ് റാസിക്ക് അധ്യക്ഷത വഹിച്ചു.ജംഷീർ കണ്ണൂർ റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി നാസർ പരപ്പനങ്ങാടി (പ്രസിഡന്റ്)
 റാസി സാഹിബ് 
 ഷൗക്കത്ത് ഒടിപി (വൈ: പ്രസിഡന്റുമാർ) ഷജീർ മഞ്ചേരി(ജന:സെക്രട്ടറി)
ടി.സി.നാസർ,ഷാനു തുവ്വൂർ (സെക്രടറിമാർ)
ജംഷീർ കണ്ണൂർ (ഖജാഞ്ചി) എന്നിവരെ തെരഞ്ഞെടുത്തു.
സലാം മഞ്ചേരി,റഫീഖ് പൊന്നാനി,അഷ്‌റഫ് മുക്കം,ആസിഫ് മുക്കം, ഫക്റുദ്ദീൻ ജബലലി
സുൽഫിക്കർ,ബഷീർ വേങ്ങര എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. പി.വി.നാസർ, മുഹമ്മദലി, ഹമീദ് എന്നിവർ രക്ഷാധികാരികളാണ്. ചടങ്ങിൽ സജീർ മഞ്ചേരി സ്വാഗതവും, ജംഷീർ കണ്ണൂർ നന്ദിയും പറഞ്ഞു.



Post a Comment

0 Comments