Flash News

6/recent/ticker-posts

ATMല്‍ നിന്ന് ഇനി കാര്‍ഡില്ലാതെയും പണമെടുക്കാം; അറിയേണ്ട കാര്യങ്ങള്‍

Views
ATMല്‍ നിന്ന് ഇനി കാര്‍ഡില്ലാതെയും പണമെടുക്കാം; അറിയേണ്ട കാര്യങ്ങള്‍

ഇന്ത്യയിലെ എല്ലാ ബാങ്ക് ശാഖകളിലും (Bank Branches) എടിഎമ്മുകളിലും (ATM) കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സംവിധാനം (cardless cash withdrawal system) ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

എന്‍പിസിഐ (NPCI) വികസിപ്പിച്ചെടുത്ത യുപിഐ (UPI) അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ സഹായത്തോടെ ഈ സേവനം ബാങ്ക് ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. കഴിഞ്ഞ ദിവസംനടന്നആര്‍ബിഐയുടെ വായ്പാനയയോഗത്തിലെ പ്രധാനതീരുമാനങ്ങളിലൊന്നാണിത്.

നിലവില്‍ എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ചില ബാങ്കുകള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍യുപിഐഉപയോഗിച്ച്‌ എല്ലാ ബാങ്കുകളുടെയും എടിഎമ്മുകള്‍ വഴി കാര്‍ഡ്‌ രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോള്‍നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് പ്രഖ്യാപനം നടത്തിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

"ഇടപാടുകള്‍എളുപ്പമാക്കുന്നതിന് പുറമേ, ഇത്തരം ഇടപാടുകള്‍ വഴി കാര്‍ഡ് നഷ്ടപ്പെടുന്നത് തടയാനും കാര്‍ഡ് സ്കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് മുതലായവ പോലുള്ള തട്ടിപ്പുകള്‍ തടയാനും കഴിയുമെന്ന് " ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ.?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സേവനം ഉപയോഗിച്ച്‌ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഉപഭോക്താവ് അവരുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ യുപിഐ വഴി ഈ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ ബാങ്ക് എടിഎമ്മുകളില്‍ ഇതിനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താവ് യുപിഐ പിന്‍ നല്‍കിയ ശേഷം ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താകും പണം പിന്‍വലിക്കേണ്ടത്.

നിലവില്‍ കാര്‍ഡ് രഹിതമായി എങ്ങനെയാണ് പണം പിന്‍വലിക്കാന്‍ കഴിയുന്നത് ?

നിലവില്‍, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ഏതാനും ബാങ്കുകള്‍ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്.

_10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് ഒരു എസ്ബിഐ ഉപഭോക്താവ് ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ_

🗣️സ്റ്റെപ് 1: എസ്ബിഐ മൊബൈല്‍ ബാങ്കിംഗ് ആപ്പായ YONO ഡൗണ്‍ലോഡ് ചെയ്യുക

🗣️സ്റ്റെപ് 2: നിങ്ങളുടെ അടുത്തുള്ള ബാങ്ക് എടിഎം സന്ദര്‍ശിക്കുക

🗣️സ്റ്റെപ് 3: പണം പിന്‍വലിക്കുന്നതിന് YONO ഓപ്ഷന്‍ തിരഞ്ഞെടുക്കുക

🗣️സ്റ്റെപ് 4: തുക (10,000 രൂപയോ അതില്‍ കൂടുതലോ) നല്‍കിയതിന് ശേഷം OTP ജനറേറ്റ് ചെയ്യുക.

🗣️സ്റ്റെപ് 5: മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി ATMല്‍ നല്‍കുക.

നിലവില്‍, ചില ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ഡ് രഹിതപണംപിന്‍വലിക്കലിന്റെ പ്രതിദിന ഇടപാട് പരിധി 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ്.



Post a Comment

0 Comments