Flash News

6/recent/ticker-posts

ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണം: പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Views


ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണം: പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്


വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റുകളിൽ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ പങ്കിടുന്നതിന് പരിധി ഏര്‍പ്പെടുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ ഇതിനകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.



ഒരേസമയം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് പുതിയ പതിപ്പ്. ഫോര്‍വേഡ് സന്ദേശങ്ങള്‍ ഒന്നില്‍കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് അയക്കാന്‍ ശ്രമിച്ചാല്‍, “ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാൻ കഴിയൂ” എന്ന ഒരു ഓൺ-സ്‌ക്രീൻ സന്ദേശം ലഭിക്കും.




Post a Comment

0 Comments