Flash News

6/recent/ticker-posts

വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട സുബൈറിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്

Views
വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട സുബൈറിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്


വേങ്ങര: ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് ഇന്നലെ രാത്രി എട്ടോടെ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഖബറടക്കം ഇന്ന് (ബുധനാഴ്‌ച) ഉച്ചക്ക് ഒരു മണിയോടെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.

ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഉമ്മ: പരേതയായ കിയാമു. ഭാര്യ: സമീറ. മക്കൾ: ഷംലാജ്, ഷാൻഷ, സഹോദരങ്ങൾ:അബ്ദുൽ ലത്തീഫ് , അബ്ദുൽ കരീം, അബ്ദുനാസർ, ലൈലാബി, ഹസീന.




Post a Comment

0 Comments