Flash News

6/recent/ticker-posts

ഇന്നുമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

Views


ഇന്നു മുതൽ മെയ് 1 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. തൃശൂരിലും എറണാകുളം ടൗൺ സ്റ്റേഷനിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എറണാകുളം–ഷൊർണൂർ മെമു (18,20,22,25 തിയതികളിൽ), എറണാകുളം– ഗുരുവായൂർ എക്സ്പ്രസ് (22,23,25,29 മെയ് 1), കോട്ടയം–നിലമ്പൂർ എക്സ്പ്രസ്, നിലമ്പൂർ–കോട്ടയം എക്സ്പ്രസ് (22,23,25,29, മെയ് 1) എന്നീ ട്രെയിനുകൾ റദ്ദാക്കി.


കണ്ണൂർ–എറണാകുളം എക്സ്പ്രസ് (22,25,30,മേയ് 1) ആലുവ വരെയും 23,29 തീയതികളിൽ എറണാകുളം ടൗൺ വരെയും സർവീസ് നടത്തും. ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്സ്പ്രസ് (23,25) എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും. ടാറ്റാനഗർ–എറണാകുളം ജംക്‌ഷൻ (24) എറണാകുളം ടൗൺ വരെ സർവീസ് നടത്തും. ഏപ്രിൽ 30–കൊച്ചുവേളി– ശ്രീഗംഗാനഗർ, തിരുവനന്തപുരം– ചെന്നൈ സൂപ്പർ, കൊച്ചുവേളി–ബാനസവാടി ഹംസഫർ, മേയ് 1– നാഗർകോവിൽ–ഷാലിമാർ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും.


16348 മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് 18, 20 തിയതികളിൽ 3.50ന് മംഗളൂരുവിൽ നിന്നു പുറപ്പെടും. കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (18,20) 12.10ന് കന്യാകുമാരിയിൽ നിന്നു പുറപ്പെടും. എറണാകുളം–പുണെ പൂർണ എക്സ്പ്രസ് 18ന് 8.50ന് പുറപ്പെടും. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (18, 20) 4.30ന്, തിരുവനന്തപുരം–നിസാമുദ്ദീൻ വീക്ക്‌ലി 20ന് 4.40ന്, എറണാകുളം–ഓഖ ബൈവീക്ക്‌ലി (22,29) രാത്രി 11.25ന്, കൊച്ചുവേളി–മൈസൂരു (22,23,25,29) വൈകിട്ട് 6.15ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും.


കന്യാകുമാരി–കത്ര ഹിമസാഗർ (22,29) 3.45ന് പുറപ്പെടും. കൊച്ചുവേളി–ഗംഗാനഗർ എക്സ്പ്രസ് 23ന് വൈകിട്ട് 6.45ന്, തിരുവനന്തപുരം–ഷാലിമാർ ബൈവീക്ക്‌ലി 23ന് 5.55ന്, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി (24,26) രാവിലെ 6.30ന്, ചെന്നൈ സെൻട്രൽ–തിരുവനന്തപുരം (23,26) വൈകിട്ട് 4.50ന്, മംഗളൂരു–തിരുവനന്തപുരം മലബാർ (23,26) രാത്രി 7.25ന്, നിസാമുദ്ദീൻ–തിരുവനന്തപുരം സ്വർണ ജയന്തി 22ന് 7.10ന് പുറപ്പെടും. തിരുവനന്തപുരം–വെരാവൽ 25ന് വൈകിട്ട് 6.45ന്, എറണാകുളം–പുണെ ബൈവീക്ക്‌ലി 26ന് 6.15ന് ,എറണാകുളം–അജ്മേർ മേയ് 1ന് രാത്രി 11.25ന്, കൊച്ചുവേളി–മൈസൂരു മേയ് 1ന് 5.45ന് ,എറണാകുളം–മുംബൈ തുരന്തോ മേയ് 1ന് 10.30ന്

മധുര–തിരുവനന്തപുരം അമൃത ഒറ്റപ്പാലത്തിനും തൃശൂരിനും ഇടയിൽ 25 മിനിറ്റ് വൈകും. തിരുവനന്തപുരം–ചെന്നൈ മെയിൽ എറണാകുളത്തിനും തൃശൂരിനുമിടയിൽ 1 മണിക്കൂറും എറണാകുളം–ഗുരുവായൂർ എക്സ്പ്രസ് 30 മിനിറ്റും വൈകും.



Post a Comment

0 Comments