Flash News

6/recent/ticker-posts

അനസ് എടത്തൊടികയ്ക്ക് സര്‍ക്കാര്‍ ജോലി; ഉറപ്പുമായി കായിക മന്ത്രി

Views

മലപ്പുറം: ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍

അനസ് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടെന്നും മന്ത്രി അറിയിച്ചു. അനസിന്റെ ജോലിയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. അനസ് എടത്തൊടികക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സ്‌പോട്‌സ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉറപ്പ് നല്‍കിയതായി കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹീം ആണ് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു കൊണ്ടോട്ടി എംഎല്‍എ ഇക്കാര്യം അറിയിച്ചത്.

കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ജോലി ലഭിക്കേണ്ടതായിരുന്നെന്ന അനസിന്റെ പരാമര്‍ശം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചില സീനിയര്‍ താരങ്ങളുടെ ഇടപെടലാണ് തന്റെ ജോലിക്കാര്യത്തില്‍ വിലങ്ങ് തടി ആയത് എന്നായിരുന്നു പ്രമഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനസിന്റെ പരാമര്‍ശം.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നേരത്തെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ജോലികള്‍ക്കായി ശ്രമിച്ചിരുന്നു. അതിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ബന്ധപ്പെട്ട രേഖകളെല്ലാം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ താന്‍ തഴയപ്പെട്ടതിന് പിന്നില്‍ ഇത്തരത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലുള്ള സീനിയര്‍ താരങ്ങളാണെന്നുമായിരുന്നു അനസിന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ സാമൂഹിക മാധ്യങ്ങളില്‍ ചര്‍ച്ചയും സജീവമായിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ ടിവി ഇബ്രാഹീം ഇടപെട്ട് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. 

മലപ്പുറം കൊണ്ടോട്ടിക്കാരനായ അനസ് എടത്തൊടിക ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളാണ്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ച്‌ കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം. എന്നാല്‍ ഏറെ വൈകിയായിരുന്നു ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിച്ചത്. 2017ലായിരുന്നു അനസ് ഇന്ത്യന്‍ ടീമിലെത്തിയത്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സി ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.




Post a Comment

0 Comments