Flash News

6/recent/ticker-posts

വിഷമതകളെല്ലാം അശ്റഫ് ഓമശ്ശേരിയുമായി പങ്കുവെച്ച്**ഉറ്റവരെ ഒരു നോക്കു കാണാൻ കഴിയാതെ ആസിഫ് മിഴിയടച്ചു.

Views


മൂന്ന് ദിവസം മുൻപ് തറാവീഹ് നമസ്‌കാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം ബസാറിലേക്കിറങ്ങിയതായിരുന്നു അഷ്‌റഫ് താമരശ്ശേരി. അതിനിടയിലാണ് ഒരു ചെറുപ്പക്കാരൻ സലാം പറഞ്ഞ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ നന്നേ ക്ഷീണിതനായിരുന്നു അയാൾ.

”വർഷങ്ങളായി നാട്ടിൽ പോയിട്ട്, അഷറഫിക്ക. എന്റെ കൈയിൽനിന്ന് പാസ്‌പോർട്ടും പേപ്പറുമെല്ലാം നഷ്ടപ്പട്ടു. മരിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് പോകണം.”- അയാൾ പറഞ്ഞു.

”എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. മരണം നമ്മുടെ കൈയിലല്ലല്ലോ.. അതൊക്കെ പടച്ചവന്റെ കൈയിലാണല്ലോ..” അദ്ദേഹം പറഞ്ഞുനോക്കി.

ആസിഫ് എന്നു പേരുള്ള ഒരു തിരുവനന്തപുരം സ്വദേശിയായിരുന്നു ആ യുവാവ്. വർഷങ്ങളായി നാട്ടിൽ പോകാനാകാതെ വിഷമിച്ചു കഴിയുകയാണ് അദ്ദേഹം. അതിനിടയിലാണ് ആകസ്മികമായി അഷ്‌റഫ് താമരശ്ശേരിയെ കാണുന്നത്. തന്റെ വേദനകളെല്ലാം അയാൾ പങ്കുവച്ചു. എല്ലാം ശരിയാകും, വിഷമിക്കേണ്ടെന്നു പറഞ്ഞ് അയാളെ സമാധാനപ്പെടുത്തി അയക്കുകയായിരുന്നു അഷ്‌റഫ് താമരശ്ശേരി. സലാം പറഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ അയാൾ ഒരു കാര്യംകൂടി പറഞ്ഞു:


”അഷ്‌റഫിക്കാ, നിങ്ങളോട് സംസാരിച്ചപ്പോൾ നാളുകൾക്കുശേഷം എന്റെ മനസ്സിന് സന്തോഷം കിട്ടിയതുപോലെ.”


പിറ്റേന്ന് രാവിലെ രണ്ടുമൂന്നുപേർ മരിച്ച വാർത്തയാണ് കേട്ടത്. അതോടപ്പം എന്റെ ഒരു പരിചയക്കാരനും വിളിച്ചു. ഇന്നലെ അഷ്‌റഫിക്കായുമായി സംസാരിച്ചിരുന്നുകൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ ആസിഫ് മരിച്ചു. രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയതെന്നും സൂഹൃത്ത് പറഞ്ഞു. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.


ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് പോകാൻ സഹായിക്കുമോ അഷ്‌റിഫിക്കാ എന്ന ആസിഫിന്റെ വാക്കുകൾ ഏന്നെ വല്ലാത്ത നൊമ്പരത്തിലാക്കി.


‘നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽവെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അത് ദൈവത്തിൽ മാത്രം അറിവുള്ള കാരൃമാണ്. എല്ലാ പേരെയും പടച്ച റബ്ബ് കാക്കട്ടെ. ആമീൻ

✍🏻അഷ്‌റഫ് താമരശ്ശേരി



Post a Comment

0 Comments