Flash News

6/recent/ticker-posts

കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ നടപടി

Views
കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ നടപടി

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ നടപടി. മംഗലപുരം സിപിഒ ഷബീറിനെ പുളിങ്കുടി എ ആര്‍ ക്യാമ്ബിലേക്ക് മാറ്റി.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ജോയിയെ ഷബീര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു.

പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ഷബീറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ വി ഗോപിനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. ഷബീറിനെ പുളിങ്കുടി എ ആര്‍ ക്യാമ്ബിലേക്ക് മാറ്റിക്കൊണ്ട് ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്ബ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ ഷബീര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. നടപടി ഉടനുണ്ടാകാന്‍ ഇതും കാരണമായി.

നേരത്തെയും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഷബീര്‍. അസിസ്റ്റന്‍റ് കമ്മീഷണരുടെ യൂണിഫോമില്‍ കടന്നുപിടിച്ച്‌ മോശമായ പെരുമാറിയതുള്‍പ്പെടെ ഷബീറിന് ഇതുവരെ അഞ്ച് സസ്പെന്‍ഷനും ലഭിച്ചിട്ടുണ്ട്.


Post a Comment

0 Comments