Flash News

6/recent/ticker-posts

ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷനുണ്ടോ വിച്ഛേദിക്കുമെന്നുറപ്പ്; ടാഫ്കോപ് പോർട്ടൽ തുടങ്ങുന്നു.

Views

ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷനുകളുണ്ടെങ്കിൽ സൂക്ഷിച്ചോളൂ, വിച്ഛേദിക്കപ്പെടും. കണക്ഷനുകൾ പരിമിതപ്പെടുത്താന്‍ കേരളത്തിൽ പ്രത്യേക പോർട്ടൽ തുടങ്ങുകയാണ് ടെലികമ്യൂണിക്കേഷൻ വകുപ്പ്.

സർക്കാർ നിർദേശങ്ങൾ അനുസരിച്ച്, ഒരാൾക്ക് നൽകാവുന്ന പരമാവധി മൊബൈൽ കണക്ഷനുകളുടെ എണ്ണം ഒമ്പതാണ്. എന്നാൽ ചില വ്യക്തികളുടെ പേരിൽ ഒമ്പതിലധിക കണക്ഷനുകൾ കണ്ടെത്തിയതോടെയാണ് വിച്ഛേദിക്കാൻ വകുപ്പ് ഒരുങ്ങുന്നത്.

ഈ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി, കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് അവർ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒമ്പതു നമ്പറുകൾ തിരഞ്ഞെടുക്കാൻ ടാഫ്കോപ് (TAFCOP, Telecom Analytics for Fraud Management and Consumer Protection) എന്ന ഉപഭോക്തൃ പോർട്ടൽ തുടങ്ങും. ഒമ്പതിൽ കൂടുതൽ മൊബൈൽ കണക്ഷനുകളുള്ളവർക്ക് അവരുടെ പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം അറിയിച്ചുകൊണ്ട് ടെലികോം വകുപ്പിൽനിന്ന് ഒരു എസ്.എം.എസ്. ലഭിക്കും. ഉപഭോക്താക്കൾക്ക് പോർട്ടൽ https://tafcop.dgtelecom.gov.in/ സന്ദർശിച്ച് ആവശ്യമില്ലാത്ത നമ്പറുകൾ തിരഞ്ഞെടുക്കാം.

TAFCOP വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, ഭാഷ തിരഞ്ഞെടുത്ത ശേഷം ഉപഭോക്താവ് തന്റെ മൊബൈൽ നമ്പറിലൂടെ വൺ ടൈം പാസ് വേർഡിനായി (ഒ.ടി.പി.) അഭ്യർഥിക്കണം. ഒ.ടി.പി. സാധൂകരിച്ച ശേഷം, മൊബൈൽ കണക്ഷനുകളുടെ ഭാഗികമായി മാസ്ക് ചെയ്ത ലിസ്റ്റ് പോർട്ടലിൽ ദൃശ്യമാകും.

ഉപഭോക്താവിന് നമ്പറുകൾക്കായി ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. ‘ഇത് എന്റെ നമ്പർ അല്ല’ അല്ലെങ്കിൽ ‘ഇത് എന്റെ നമ്പർ ആണ്, ആവശ്യമില്ല’; എന്നിങ്ങനെ ഉപഭോക്താക്കൾക്ക് അവരുടെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. റിപ്പോർട്ട് ചെയ്ത ശേഷം, ഉപഭോക്താക്കൾക്ക് ഒരു ടിക്കറ്റ് ഐഡി, പോർട്ടലിലും എസ്.എം.എസ്. വഴിയും നൽകും. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പുരോഗതി ട്രാക്ക് ചെയ്യാം.


Post a Comment

0 Comments