Flash News

6/recent/ticker-posts

കുറ്റാളൂരിൽ എം. വി. ഡി സ്ഥാപിച്ച ക്യാമറ തകർന്നു വീണു

Views

കുറ്റാളൂരിൽ എം. വി. ഡി 
സ്ഥാപിച്ച ക്യാമറ
തകർന്നു വീണു.


വേങ്ങര :- സംസ്ഥാന വ്യാപകമായി നിയമലംഘനങ്ങൾ  പിടികൂടുന്നതിന്  മോട്ടോർ വാഹന വകുപ്പ്  വേങ്ങര  മണ്ഡലത്തിൽ ഊരകം കുറ്റാളൂരിൽ സ്ഥാപിച്ച  ക്യാമറയും  പോസ്റ്റും വാഹനമിടിച്ചു തകർന്നു .

ഇന്ന്‌ (ശനി) രാത്രി  ഏഴ് മണിയോടെയാണ് ക്യാമറ തകർന്നു വീണതായി ശ്രദ്ധയിൽപെട്ടത് . കനത്ത മഴ ഉണ്ടായിരുന്നതിനാൽ  കാറ്റിലോ മഴയിലോ ക്യാമറ തകർന്നുവീണതാവാം എന്നായിരുന്നു ആദ്യം കരുതിയത്. പിന്നീടാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചതാണെന്ന് അറിയാൻ കഴിഞ്ഞത് .

 പല ക്യാമറകളും സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇതുപോലെ തകരുന്നതും തകർക്കുന്നതും ആയിട്ടുള്ള വാർത്തകൾ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു.


Post a Comment

0 Comments