Flash News

6/recent/ticker-posts

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.

Views


കോഴിക്കോട്  : ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചത് ഒരാളില്‍ മാത്രമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പുതിയാപ്പയിലെഎരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 16നാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍കണ്ടുതുടങ്ങുന്നത്. ഛര്‍ദ്ദിയും പനിയും വിട്ടുമാറാതെ വന്നതോടെ സാമ്പിള്‍പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ കുട്ടി ഇപ്പോള്‍ ലക്ഷണങ്ങള്‍പ്രകടിപ്പിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. മറ്റൊരു കുട്ടിയ്ക്ക്കൂടിരോഗമുള്ളതായിആരോഗ്യവകുപ്പ്സംശയിക്കുന്നുണ്ടെങ്കിലുംഈവിവരംഔദ്യോഗികമായിസ്ഥിരീകരിച്ചിട്ടില്ല.



Post a Comment

0 Comments