Flash News

6/recent/ticker-posts

ഗർഭിണിയും ഭർത്താവും ഏഴ് കിലോ സ്വർണ്ണവുമായി കരിപ്പൂരിൽ പിടിയിൽ

Views


കോഴിക്കോട് : സ്വർണ്ണ കടത്തിന് പ്രസിദ്ധിയാർജ്ജിച്ച കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണ്ണവുമായി ദുബൈയിൽ നിന്നെത്തിയ ദമ്പതികളെ കസ്റ്റംസ് പിടികൂടി. ഏഴ് കിലോ സ്വർണ്ണം ഇവരിൽ നിന്ന് കണ്ടെത്തി. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ് ഭാര്യ സഫ്ന എന്നിവരാണ് പിടിയിൽ ആയത്.

അടിവസ്ത്രത്തിനടിയിൽവെച്ചും, ശരീരത്തിൽ ഒളിപ്പിച്ചുമാണ് ഇവർ സ്വർണ്ണം കൊണ്ടുവന്നത്.

ദുബായിൽ നിന്നുമാണ് ഇവർ സ്വർണ്ണവുമായി എത്തിയത്. സഫ്‌ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായതുകൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്ന ധാരണയെ തുടർന്നാണ് ഇത്രയും അധികം സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. വിമാനത്താവളത്തിൽ വെള്ളിയാഴ്ച മൂന്നേ കാൽ കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയിരുന്നു


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments