Flash News

6/recent/ticker-posts

ആൻഡ്രോയ്ഡ് ഫോണുകളിൽ കോൾ റെക്കോഡിംഗ് ഇനി പണിയാകും; നിർണായക തീരുമാനവുമായി ഗൂഗിൾ

Views
ആൻഡ്രോയ്ഡ് ഫോണുകളിൽ കോൾ റെക്കോഡിംഗ് ഇനി പണിയാകും; നിർണായക തീരുമാനവുമായി ഗൂഗിൾ


നിർണായകമായ പല കണ്ടെത്തലുകളും പിന്നീട് പുറത്തുകൊണ്ടുവരാൻ സഹായിച്ചിട്ടുള്ള ഒരു ആപ്ലിക്കേഷൻ കൂടിയാണിത്

 ```നിത്യജീവിതത്തിന്റെ ഭാഗമായ പല മൊബൈൽ ആപ്ലിക്കേഷനുകളും ഇന്ന് നിലവിലുണ്ട്. സമൂഹമാദ്ധ്യമങ്ങൾ പോലെ പ്രതിദിനം ഉപയോഗിക്കുന്ന അത്തരമൊരു ആപ്ലിക്കേഷനാണ് കോൾ റെക്കോർഡിങ്.

നിർണായകമായ പല കണ്ടെത്തലുകളും പിന്നീട് പുറത്തുകൊണ്ടുവരാൻ സഹായിച്ചിട്ടുള്ള ഒരു ആപ്ലിക്കേഷൻ കൂടിയാണിത്. പല വെളിപ്പെടുത്തലുകളും ഫോൺ കോളിനിടെ റെക്കോർഡ് ചെയ്യപ്പെടുകയും അത് പുറത്തായിതിന് പിന്നാലെ ജീവിതം തന്നെ മാറുകയും ചെയ്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ നാം ഉപയോഗിക്കാറുള്ള കോൾ റെക്കോർഡിങ് ആപ്പുകളുടെ സേവനം ലഭ്യമാകുകയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ഇനിമുതൽ കോൾ റെക്കോർഡിങ് ആപ്പുകൾ ലഭിക്കുകയില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ചില മാറ്റങ്ങൾ വരുത്തുന്നതോടെ മെയ് 11 മുതൽ ഉപഭോക്താക്കൾക്ക് കോൾ റെക്കോർഡിങ് ആപ്പുകൾ ലഭിക്കാതെ വരുമെന്നാണ് റിപ്പോർട്ട്. അതായത് ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലായെങ്കിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയുകയില്ലെന്ന് ചുരുക്കം. തേർഡ്-പാർട്ടി മുഖേന (മറ്റ് ആപ്പുകൾ ഉപയോഗിച്ച്) കോൾ റെക്കോർഡ് ചെയ്യുന്നതാണ് ഗൂഗിൾ വിലക്കുന്നത്.

നിലവിൽ ഷവോമി, ചില സാസംങ് ഫോണുകൾ, ഗൂഗിൾ പിക്‌സൽ ഫോണുകൾ തുടങ്ങിയ കമ്പനികൾ മാത്രമാണ് ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഓപ്ഷൻ സ്മാർട്ട് ഫോണുകളിൽ നൽകുന്നത്.


Post a Comment

0 Comments