Flash News

6/recent/ticker-posts

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

Views
കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍


ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.


ഒലവക്കോട്: പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് മരിച്ചത്.ബൈക്ക്മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന്പേർ പൊലീസ് കസ്റ്റഡിയിൽ.

⭕️മരിച്ച റഫിഖ്

ഒലവക്കോട് ഐശ്വര്യ നഗർ കോളനിയിലാണ് സംഭവം നടന്നത്. പതിനഞ്ചോളം പേര്‍ റഫീഖിനെ മര്‍ദിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷിയായ ബിനു പറഞ്ഞു. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉത്സവമായിരുന്നു.അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളില്‍ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദിച്ചത്. റഫീഖ് അടിയേറ്റ്ബോധരഹിതനായതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയപ്രദേശവാസികള്‍ പ്രതികളില്‍ മൂന്നു പേരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.



Post a Comment

0 Comments