Flash News

6/recent/ticker-posts

മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായില്ല, പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജം; യഥാർത്ഥ കണക്കുകൾ പുറത്ത്

Views
പാലക്കാട്: കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവായെന്ന രീതിയില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ വ്യാജം. 17,315 രൂപ മാത്രമാണ് ഇരുപത്തിമൂന്നുകാരനായ ബാബുവിനുവേണ്ടി പൊതു ഫണ്ടില്‍ നിന്ന് ചെലവാക്കിയിട്ടുള്ളൂവെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനുവേണ്ടിയാണ് 17,315 ചെലവാക്കിയത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയെ കളക്ടര്‍ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്.

യുവാവ് ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച്‌ സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്ബും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സൈന്യവും എന്‍ഡിആര്‍എഫും സ്ഥലത്തെത്തി, നാല്‍പത്തിയാറ് മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷിച്ചത്.



Post a Comment

0 Comments