Flash News

6/recent/ticker-posts

യുവതിയുടെആഭരണങ്ങളുമായി കടന്നു,വേങ്ങര കണ്ണാടിപ്പടി സ്വദേശി പിടിയിൽ.

Views
 യുവതിയുടെ
ആഭരണങ്ങളുമായി കടന്നു,
വേങ്ങര കണ്ണാടിപ്പടി സ്വദേശി പിടിയിൽ. 



യുവതിയെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി  അബ്ദുൽ ഹമീദ് (ബാവ-39) ആണ് അറസ്റ്റിലായത്. 2021 ഡിസംബർ 31-ന് രജിസ്റ്റർ ചെയ്ത കേസിലാണ് മംഗലാപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് ശനിയാഴ്ച രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്.

മലപ്പുറം വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച് അബ്ദുൽ ഹമീദ് കല്പറ്റയിലെത്തിച്ച് ലോഡ്ജിൽ മുറിയെടുക്കുകയും യുവതി കുളിമുറിയിൽ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. ലോഡ്ജിൽ ഇയാൾ നൽകിയിരുന്നത് സ്വന്തം തിരിച്ചറിയൽ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാർഡും ഇയാളുടെ പേരിലായിരുന്നില്ല.
രക്ഷപ്പെട്ട അബ്ദുൽ ഹമീദ് തട്ടിപ്പുസമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച് വന്നതിനാൽ സി.സി.ടി.വി.യിലും വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്താനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലോഡ്ജുകളിലെല്ലാം പോലീസ് വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാൾ മംഗലാപുരത്ത് ഒരു ലോഡ്ജിൽ മുറിയെടുത്തപ്പോൾ സംശയം തോന്നിയ ലോഡ്ജ് അധികൃതർ കല്പറ്റ പോലീസിൽ വിവരമറിയിച്ചു.

പോലീസ് എത്തിയപ്പോഴേക്കും ഇയാൾ കോയമ്പത്തൂരിലേക്ക് പോകാനായി മുറി ഒഴിവാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കല്പറ്റ സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷ്ടിച്ച സ്വർണം ഇയാൾ കോഴിക്കോടുള്ള ജൂവലറിയിലാണ് വിറ്റത്.

അബ്ദുൽ ഹമീദിന്റെ പേരിൽ പല ജില്ലകളിലായി 18 പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഇവയിൽ ഭൂരിഭാഗം കേസും സമാനരീതിയിലുള്ളതാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ പേഴ്സ് പരിശോധിച്ചപ്പോഴാണ് ഇത്രയും സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പോലീസിന് വ്യക്തമായത്.

പ്രതിതന്നെ കേസുള്ള സ്റ്റേഷന്റെ പേരുകൾ കടലാസിലെഴുതി പേഴ്സിൽ സൂക്ഷിക്കുകയായിരുന്നെന്നും കേസ് വിവരങ്ങൾ പരിശോധിച്ചപ്പോൾ ശരിയായിരുന്നെന്നും പോലീസ് പറഞ്ഞു. ഫോൺവഴിയും അല്ലാതെയും സ്ത്രീകളുമായി സൗഹൃദം നടിച്ചും വിവാഹവാഗ്ദാനം നൽകിയും അവർക്കൊപ്പം നടന്ന് സ്വർണം കൈക്കലാക്കുകയാണ് ഇയാളുടെ രീതിയെന്നും പല കേസിലും വാറന്റുള്ള പിടിക്കിട്ടാപ്പുള്ളിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.
കല്പറ്റ ഡിവൈ.എസ്.പി. എം.ഡി. സുനിൽ, സി.ഐ. പി. പ്രമോദ്, എസ്.ഐ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments