Flash News

6/recent/ticker-posts

നിലമ്പൂരിൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ

Views


മലപ്പുറം : നിലമ്പൂരിൽ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. നിലമ്പൂർ ചക്കാലക്കൂത്ത് തെക്കേതിൽ കെ സ്മിത(37)ക്കാണ് കുത്തേറ്റത്. സ്മിതയുടെ ഭർത്താവ് പി ആർ രാജേഷ് ബാബുവിനെ(48) പോലീസ് അറസ്റ്റ് ചെയ്തു

സ്മിതയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രാജേഷ്ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്തരയോടെയാണ് രാജേഷ്ബാബു സ്മിതയെ കുത്തിയത്

കുടുംബകലഹത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് സ്മിത പറയുന്നു. കുത്താൻ ഉപയോഗിച്ച കത്തി വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.



Post a Comment

0 Comments