Flash News

6/recent/ticker-posts

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Views

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഓൺലൈൻ വഴിയാണ് യോഗം ചേരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയിലും മറ്റും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് യോഗം

രാജ്യത്ത് തുടർച്ചായ നാല് ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് പ്രതിദിന കേസുകൾ. കഴിഞ്ഞ ദിവസം 2527 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 33 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ മാത്രം 1042 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

ഡൽഹിയിൽ സ്‌കൂളുകളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. ശരീരതാപം പരിശോധിച്ച ശേഷമാകണം പ്രവേശനം. വിദ്യാർഥികൾ തമ്മിൽ ഭക്ഷണം പങ്കുവെക്കാൻ അനുവദിക്കരുത്. കൊവിഡ് ലക്ഷണമുള്ള വിദ്യാർഥികളെ സ്‌കൂളിലേക്ക് അയക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments