Flash News

6/recent/ticker-posts

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ പച്ചകൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Views

ന്യൂഡല്‍ഹി:കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതില്‍ പച്ചകൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് കൈമാറി.

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ പച്ചക്കൊടി കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സർക്കാർ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്. ഇതിനുള്ള തത്വ അംഗീകാരം ആരോഗ്യ കേന്ദ്രം ധനമന്ത്രാലയത്തിന് കൈമാറി.

എന്നാൽ ഇത് എപ്പോൾ യാഥാർത്ഥ്യമാവും എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടത് ധനമന്ത്രാലയമാണ്. കെ മുരളീധരൻ എംപിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കോഴിക്കോട് കിണാലൂരിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച ചോദ്യം കെ മുരളീധരൻ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ ഐംസ് സ്ഥാപിക്കാൻ അനുകൂലമായ സ്ഥലം നിർദ്ദേശിക്കാൻ ആരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. നാല് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചതിന്റെ വിവരം. കഴിഞ്ഞ എട്ടുവർഷമായി എയിംസിനായി കേരളം കാത്തിരിക്കുകയാണ്. രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വർഷം അനുമതി നൽകിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് ഐംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു.


Post a Comment

0 Comments