Flash News

6/recent/ticker-posts

പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ രജിസ്ട്രേഷൻ സമയം നീട്ടി

Views

കേരള സംസ്ഥാന സാക്ഷരതാ 'മിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം 16-ാം ബാച്ചിൻ്റെയും, ഹയർ സെക്കൻഡറി തുല്യതാ ഏഴാം ബാച്ചിൻ്റെയും രജിസ്‌ട്രേഷൻ ഫൈനില്ലാതെ ഏപ്രിൽ 25 വരെയും, 50 രൂപ ഫൈനോട് കുടി ഏപ്രിൽ 26 മുതൽ മെയ് 10 വരെയും, 200 രൂപ സൂപ്പർ ഫൈനോട് കൂടി മെയ് 11 മുതൽ മെയ് 20 വരെയും കാലവധി നീട്ടിയതായി അറിയിക്കുന്നു.

ഔപചാരിക തലത്തിൽ ഏഴാം ക്ലാസ് വിജയിച്ചവർക്കും സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത വിജയിച്ചവർക്കും പത്താം തരം തുല്യതാ കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് 17 വയസ് പൂർത്തിയായിരിക്കണം.

പത്താം തരം തുല്യതയോ, ഔപചാരിക വിദ്യാഭ്യാസത്തിൽ പത്താം ക്ലാസോ വിജയിച്ചവർക്കും ഹയർ സെക്കൻഡറി തോറ്റവർക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സമയത്ത് 22 വയസ് പൂർത്തിയായിരിക്കണം. ട്രാൻസ്ജൻഡർ, എസ്.സി, എസ്.ടി. വിഭാഗത്തിലുള്ളവർക്ക് ഫീസിളവുണ്ട്. മാർച്ച് 25വരെ ഫൈൻ കൂടാതെ അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സാക്ഷരതാ മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാകും

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് പരിധിയിലെ തുടർ വിദ്യാകേന്ദ്രം പ്രേരക്മാരുമായി ബന്ധപ്പെടുക.



Post a Comment

0 Comments