Flash News

6/recent/ticker-posts

ഈ വർഷം ലക്ഷം ഹാജിമാർ ഹജ്ജ് കർമത്തിനെത്തുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Views

റിയാദ് - വിദേശത്ത് നിന്നും സൗദിയിൽ നിന്നും ഈ വർഷം  ലക്ഷം ഹാജിമാർ ഹജ്ജ് കർമത്തിനെത്തുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഓരോ രാജ്യങ്ങൾക്കും ക്വാട്ടകൾ നിശ്ചയിച്ച് അതനുസരിച്ച് മാത്രം വിദേശത്ത് നിന്നും സൗദിയിൽ നിന്നും തീർഥാടകർക്ക് ഹജ്ജിന് അനുമതി നൽകും. 65 വയസ്സിന് മുകളിലുള്ളവർക്ക് അനുമതി നൽകില്ല. കോവിഡ് വാക്സിനുകളുടെ അടിസ്ഥാന ഡോസുകൾ ഹാജിമാർ സ്വീകരിച്ചിരിക്കണം. വിദേശത്ത്  നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത  കോവിഡ് ടെസ്റ്റ് വിമാനത്താവളങ്ങളിൽ കാണിക്കണം.

എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി കോവിഡ് മാനദണ്ഡങ്ങൾ ഹാജിമാർ പാലിക്കേണ്ടിവരുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഓർമ്മിപ്പിച്ചു.

കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി വിദേശത്ത് നിന്ന് ഹാജിമാരെ അനുവദിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷമാണ് ഹജ്ജ് സാധാരണ രീതിയിലേക്ക് മാറുന്നത്. അതേസമയം, റമദാന് ഉംറയ്ക്കും മറ്റു പ്രാർത്ഥനകൾക്കും ഹറമിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.


Post a Comment

0 Comments