Flash News

6/recent/ticker-posts

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു;മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ സഹോദരിമാർക്ക് മർദനം.

Views
മലപ്പുറം: മലപ്പുറം പാണമ്പ്രയിൽ നടുറോഡിൽ സഹോദരിമാർക്ക് യുവാവിന്റെ മർദനം.  അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് യുവതികൾ പറഞ്ഞു. സ്കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സഹോദരികളുടെ പരാതിയിൽ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഓവർടേക്ക് ചെയ്തയാൾ ഡിവൈഡറിനോട് ചേർന്ന് വണ്ടി നിർത്തുകയും കാറിൽ നിന്നിറങ്ങി വന്ന് ഇവരെ അടിക്കുകയുമായിരുന്നു. പിന്നീട് ആളുകൾ ശ്രദ്ധിക്കുന്നത്  കണ്ടാണ് പിൻ മാറിയത്. സംഭവ  മർദിച്ചയാളുടെ ഫോട്ടോയെടുക്കുകയും തുടർന്നാണ് പൊലീസിൽ പരാതി നൽകുകയും ചെയ്തതെന്ന് സഹോദരിമാർ പറഞ്ഞു.


Post a Comment

0 Comments