Flash News

6/recent/ticker-posts

സന്തോഷ് ട്രോഫി ഫൈനൽ മേയ് മൂന്നിലേക്ക് മാറ്റാൻ ശ്രമം

Views

മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ മത്സരം മേയ് മൂന്നിലേക്ക് മാറ്റാൻ ശ്രമം. കലാശക്കളി രണ്ടിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചെറിയ പെരുന്നാളിന്‍റെ മാസപ്പിറവി കാണാൻ സാധ്യതയുള്ള രാത്രിയായതിനാൽ കാണികൾ കുറഞ്ഞേക്കുമെന്നതും ഒഫീഷ്യൽസിന്‍റെയും വളന്‍റിയർമാരുടെയുമെല്ലാം സൗകര്യവും കണക്കിലെടുത്ത് മൂന്നിലേക്ക് മാറ്റാൻ സംഘാടക സമിതി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനോട് അഭ്യർഥിച്ചിരിക്കുകയാണ്.

ഫൈനൽ രാത്രി എട്ടിന് നിശ്ചയിച്ചത് 7.30ന് ആക്കാനും ശ്രമിക്കുന്നുണ്ട്. സെമി ഫൈനൽ മത്സരങ്ങൾ എട്ടിൽ നിന്ന് 8.30ലേക്ക് മാറ്റണമെന്ന അഭ്യർഥനയും ഫുട്ബാൾ ഫെഡറേഷന് മുന്നിൽ വെച്ചിരിക്കുകയാണ് സംഘാടകർ.

കോട്ടപ്പടി സ്റ്റേഡിയത്തിലെ മത്സരങ്ങൾ അവസാനിച്ചു

ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി ഫുട്ബാളിന് മലപ്പുറം ജില്ലയും കോട്ടപ്പടി സ്റ്റേഡിയവും ആതിഥ്യമരുളി. പയ്യനാട് സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ്, സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. ദേശീയ ചാമ്പ്യൻഷിപ്പ് കോട്ടപ്പടിയിലെത്തുന്നത് ആദ്യം. ഗ്രൂപ് റൗണ്ടിലെ പത്ത് മത്സരങ്ങൾ ഇവിടെ നടന്നു. കേരളമൊഴികെ ഒമ്പത് ടീമുകളും കളിച്ചു.

സെമിഫൈനലും ഫൈനലും പയ്യനാട്ടാണ്. മലപ്പുറം നഗരത്തിലെ കൈയടികൾ ഇന്നലത്തോടെ നിലച്ചു. മത്സരങ്ങൾ പ്രമാണിച്ച് കോട്ടപ്പടി സ്റ്റേഡിയം നവീകരിച്ചിരുന്നു. കേരളത്തിന്‍റെ കളി ഇല്ലാത്തതിനാൽ കാണികൾ പൊതുവെ കുറവായിരുന്നെങ്കിലും കുറ്റമറ്റ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാനായി. ഏപ്രിൽ 16ന് രാവിലെ പഞ്ചാബ്-ബംഗാൾ പോരാട്ടത്തോടെയായിരുന്നു തുടക്കം.

തിങ്കളാഴ്ച വൈകീട്ട് ഒഡിഷ-സർവിസസ് മത്സരത്തോടെ അവസാനിച്ചു. മലപ്പുറം നഗര ഹൃദയത്തിലെ മികച്ചൊരു മൈതാനം കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കണമെന്നും കൂടുതൽ ചാമ്പ്യൻഷിപ്പുകൾ കൊണ്ടു വരണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.



ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments