Flash News

6/recent/ticker-posts

വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം; മാതൃഭൂമി ഏജന്റ് തലയ്ക്കടിയേറ്റ് മരിച്ചു

Views


അടൂരിൽ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാരൂർ രഞ്ജിത്ത് ഭവനിൽ രണജിത്താണ്(43)മരിച്ചത്. മാതൃഭൂമി ഏജന്റായിരുന്നു. മാർച്ച് 27ന് രാത്രിയാണ് രണജിത്തിന് തലയ്ക്കടിയേൽക്കുന്നത്. 

രണജിത്ത് ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കങ്ങളെ തുടർന്നുണ്ടായ സംഘത്തിലാണ് തലയ്ക്ക് അടിയേൽക്കുന്നത്. ഭാര്യ സജിനി നൽകിയ പരാതിയിൽ മാരൂർ സ്വദേശി അനിൽകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല



Post a Comment

0 Comments