കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് പതിനെട്ട് വയസുള്ള പെൺകുട്ടികൾ ഒരുമിച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്നുള്ള മാനസിക പ്രയാസമാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തലയോലപ്പറമ്പ് സ്വദേശിനി ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനി ആശുപത്രയിൽ തന്നെ ചികിത്സയിലാണ്. ഈ കുട്ടി പോക്‌സോ കേസിലെ ഇര കൂടിയാണ്. നിലവിലെ ആത്മഹത്യയുമായി പോക്‌സോ കേസിന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
0 Comments