Flash News

6/recent/ticker-posts

പരീക്ഷാ പ്രയാസം :പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

Views
കോഴിക്കോട്: പരീക്ഷാ പ്രയാസത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്തു. കോഴിക്കോട്  പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീയാണ് (15) ആത്മഹത്യ ചെയ്ത്.

പയ്യോളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അനുശ്രീ.

എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി വീട്ടിലെത്തിയ ഉടനെയാണ് അനുശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. ഫിസിക്‌സ് പരീക്ഷ ബുദ്ധിമുട്ടായിരുന്നു എന്ന് അറിയിച്ച അനുശ്രീ വസ്ത്രം മാറാനാണ് മുറിയിലേക്ക് പോയത്. എന്നാല്‍, പിന്നീട് അനുശ്രീയുടെ അനക്കം കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.

ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടന്ന കണക്ക് പരീക്ഷയും വിഷമമേറിയതായിരുന്നു എന്ന് അനുശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.


Post a Comment

0 Comments