Flash News

6/recent/ticker-posts

മലപ്പുറത്ത് ഗതാഗത നിയന്ത്രണം സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്ബസില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിനോടനുബന്ധിച്ച്‌ മലപ്പുറത്ത് ഗതാഗത നിയന്ത്രണം

Views പെരിന്തൽമണ്ണ : റൂട്ടിലുള്ള യാത്രാ ബസുകളല്ലാത്ത ഹെവി വാഹനങ്ങൾ വൈകുന്നേരം ആറ് തൊട്ട് തിരൂർക്കാട് ആനക്കയം മഞ്ചേരി വഴിയും കോഴിക്കോട് - പെരിന്തൽമണ്ണ റൂട്ടിലുള്ളവ വെള്ളുവമ്ബ്രം മഞ്ചേരി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന്  ട്രാഫിക് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു. പ്രാർഥനാ സമ്മേളനത്തിലേക്ക് വിശ്വാസികളുമായി പെരിന്തൽമണ്ണ ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ കാവുങ്ങൽ ബൈപ്പാസ് വഴി വന്ന് മുണ്ടുപറമ്ബ് ഭാഗത്ത് ആളുകളെ ഇറക്കി ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്. തിരൂർ, പരപ്പനങ്ങാടി ഭാഗത്ത് നിന്നുള്ളവ വാറങ്കോട് ആളുകളെ ഇറക്കി പരിസരത്തുള്ള പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തണം. കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മേൽമുറി നോർത്ത് മുതൽ പാർക്ക് ചെയ്യേണ്ടതാണ്.


Post a Comment

0 Comments