Flash News

6/recent/ticker-posts

പരപ്പനങ്ങാടിയിലെ പെൺകുട്ടികളെ മർദ്ദിച്ച യുവാവിന് ഇടക്കാല ജാമ്യം

Views
തിരൂരങ്ങാടി : പാണമ്പ്രയിൽ നടുറോഡിലിട്ട് സഹോദരികളെ മർദിച്ച യുവാവിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. മെയ് 19ന് മുമ്പ് അറസ്റ്റ് ചെയ്താലും ജാമ്യം നൽകണമെന്ന് കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ചിലാണ്  സി.എച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കും. പെൺകുട്ടികൾ  നൽകി ദിവസങ്ങളായിട്ടും നടപടിയെടുക്കാതെ പൊലീസ്  ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

പ്രതിയുടെ കാർ തേഞ്ഞിപ്പലം പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ

പ്രതിയുടെ കാർ തേഞ്ഞിപ്പലം പൊലീസ് വെള്ളിയാഴ്ച  കസ്റ്റഡിയിലെടുത്തിരുന്നു  മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ  ഷബീർ  മർദിച്ചുവെന്നതാണ് കേസ്. ദേശീയ പാതയിൽവെച്ച് ജനക്കൂട്ടത്തിനിടയിൽ യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴായിരുന്നു  ഇയാളുടെ പരാക്രമം. അമിത വേഗതയിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തത് സഹോദരികൾ ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ഏപ്രിൽ 16നായിരുന്നു സംഭവം.


Post a Comment

0 Comments