Flash News

6/recent/ticker-posts

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് അയല്‍കാര്‍ തമ്മിലുള്ള പോരാട്ടം.

Views


മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിൽ കേരളത്തിന്റെ എതിരാളി കർണാടക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 28ന് രാത്രി എട്ടിനാണ്‌ സെമി. ഗ്രൂപ്പ് ബിയിൽ ഗോൾ ശരാശരിയുടെ ബലത്തിൽ രണ്ടാംസ്ഥാനക്കാരായാണ് കർണാടക അവസാന നാലിൽ ഇടംപിടിച്ചത്. 29ന് നടക്കുന്ന രണ്ടാംസെമിയിൽ ഗ്രൂപ്പ് ബിയിലെ ജേതാക്കളായ മണിപ്പുരും എ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായ ബംഗാളും ഏറ്റുമുട്ടും.

ഗ്രൂപ്പ് ബിയിൽ സെമി സാധ്യത ഉണ്ടായിരുന്ന ഒഡിഷ സർവീസസിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെയാണ് കർണാടകയുടെ സാധ്യത തെളിഞ്ഞത്. ഗുജറാത്തിനെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ കർണാടകയ്ക്ക്‌ മൂന്ന് ഗോൾ വ്യത്യാസത്തിലെങ്കിലും ജയിക്കേണ്ടിയിരുന്നു. കളി കർണാടക നാല് ഗോളിന് ജയിച്ചു.

ഗ്രൂപ്പ് ബിയിൽ രണ്ട് ജയവും ഒരുസമനിലയും ഒരുതോൽവിയുമായി കർണാടകയ്ക്കും ഒഡിഷയ്ക്കും ഏഴ് പോയിന്റാണുള്ളത്.
ഗോൾ ശരാശരിയിലാണ് കർണാടകയുടെ സെമി പ്രവേശനം. ഒഡിഷ ഏഴ് ഗോൾ അടിച്ചപ്പോൾ ഏഴെണ്ണം വഴങ്ങി. എട്ട് ഗോൾ അടിച്ച കർണാടക ആറ് ഗോളാണ് വഴങ്ങിയത്.




Post a Comment

0 Comments