Flash News

6/recent/ticker-posts

ബാലുശ്ശേരി നന്മണ്ടയിൽ അയൽവാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Views

ബാലുശ്ശേരി:അയൽവാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം.

നന്മണ്ട മരക്കാട് മുക്ക് സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരിച്ചത്.

അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽനിന്നും ഞായറാഴ്ച രാത്രിയാണു വിജീഷ് വീട്ടിലെത്തിയത്. ബാലുശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ


Post a Comment

0 Comments