Flash News

6/recent/ticker-posts

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി: ധരിച്ചില്ലെങ്കിൽ പിഴ

Views

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവിൽ ഇല്ല.

പൊതുസ്ഥലങ്ങൾ, ചടങ്ങുകൾ, തൊഴിലിടങ്ങൾ, വാഹന യാത്രകളിലും മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.

ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്ക് നിർബന്ധമാക്കിയിരുന്നു. ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപയാണ് പിഴ.

മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്,മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു. കൊച്ചിയിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകൾ വർധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.



Post a Comment

0 Comments