Flash News

6/recent/ticker-posts

ദിലീപിനും കാവ്യക്കും നടിയോട് കടുത്ത വൈരാഗ്യം;ക്വട്ടേഷന്‍ നല്‍കിയത് ഇരുവരും ഒന്നിച്ചെന്ന് അന്വേഷണ സംഘം

Views


കൊച്ചി: നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലുമാണ് കേസ് പുതിയ ദിശകളിലെത്തിയിരിക്കുന്നത്.

ഈ മാസം 15ന് കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതുപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന മിനുക്കുപണികളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.
അതസമയം നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം. നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായിരുന്നുവെന്നും ദിലീപ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
2013ല്‍ താര സംഘടനയായ അമ്മയുടെ പരിപാടിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടാവുന്നത്. അന്ന് ഒപ്പമുണ്ടായിരുന്ന ചില താരങ്ങളും ഇതിന് സാക്ഷിയായിരുന്നു.
നേരത്തെ കേസില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. ഇന്നലെ കാവ്യയാണ് എല്ലാത്തിനും പിന്നിലെന്നും ദിലീപല്ല എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു. എന്നാല്‍ സുരാജിന്റെ ആരോപണം മാത്രമാണിതെന്നും ദിലീപിനും നടിയോട് കടുത്ത പകയുണ്ടായിരുന്നെന്നും അതാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
അതേ സമയം നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യക്ക് തീരുമാനിക്കാമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.



Post a Comment

0 Comments