Flash News

6/recent/ticker-posts

കനത്ത മഴ:ബസ് നിയന്ത്രണം വിട്ട് ടിപ്പറിലും ജീപ്പിലും ഇടിച്ച് ഒരാൾ മരണപ്പെട്ടു.

Views

 മഞ്ചേരി : എടവണ്ണ റോഡിൽ പത്തപ്പിരിയം 32ൽ കനത്ത മഴയെ തുടർന്ന് ബസ് നിയന്ത്രണം വിട് ബസ്സും പിക്കപ്പും ജീപ്പും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരണപ്പെട്ടു. 35 പേർക്ക് പരിക്ക് ഉണ്ട് എന്നാണ് പോപ്പുലർ ന്യൂസിന് അറിയാൻ കഴിഞ്ഞത് .
ലോറി ഡ്രൈവർ കൂട്ടിലങ്ങാടി സ്വദേശി  ബാലകൃഷ്ണൻ ആണ് മരിച്ചത്.
പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 വൈകുന്നേരം നാല് മണിക്കാണ് പത്തപ്പിരിയം 32 ലെ വളവിൽ ബസ് നിയന്ത്രണം വിട്ട് ലോറിയിലിടിക്കുകയായിരുന്നു.ലോറിയുടെ പിറകിലെ ജീപ്പും ഇതോടെ കൂട്ടിയിടിച്ചു. 

 മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.


Post a Comment

0 Comments