Flash News

6/recent/ticker-posts

പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഹോട്ടലില്‍ എത്തിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച തിരൂര്‍ സ്വദേശി അറുപത്തിയേഴുകാരന്‍ പിടിയില്‍

Views

തിരൂർ: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കാനെന്ന് പറഞ്ഞ്‌ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ച അറുപത്തിയേഴുകാരന്‍ അറസ്റ്റില്‍.
മലപ്പുറം തിരൂര്‍ സ്വദേശി ആയപ്പള്ളി ഹനീഫയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്തായിരുന്നു പീഡനം. തിരൂരിലെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചു. രക്തസ്രാവമുണ്ടായതോടെ നിലവിളിച്ച വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വീട്ടിലേക്ക് അയക്കുകയായിരുന്നു.
വീട്ടിലെത്തിയ പെണ്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യമെന്തെന്ന് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


Post a Comment

2 Comments