Flash News

6/recent/ticker-posts

സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം.

Views
കണ്ണൂര്‍:പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിനാണ് ഈ നിയോഗം. നേരത്തെ കേരളത്തില്‍ നിന്നുള്ള കെ. രാധാകൃഷ്ണന്‍, എ.കെ ബാലന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ രാമചന്ദ്ര ഡോമിലേക്ക് ധാരണയാകുകയായിരുന്നു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാ യ രാമചന്ദ്ര ഡോം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അദ്ധ്യക്ഷനുമാണ്.

ബംഗാളില്‍ നിന്നും രാമചന്ദ്ര ഡോമിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പി.ബിയില്‍ ദളിത് പ്രാതിനിധ്യം സി.പി.എം ഉറപ്പാക്കി. പി.ബിയില്‍ ദളിതരില്ലെന്ന് ഏറെക്കാലമായി വിമര്‍ശനവും വിവാദവും ഉയര്‍ന്നിരുന്നു. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആ പരാതിക്കു പരിഹാരമുണ്ടാക്കിയിരിക്കുകയാണ് പാര്‍ട്ടി.

"അതേസമയം, എസ് രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ ഇന്നലെ നടന്ന യോഗത്തില്‍ ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. പ്രായം പരിഗണിച്ച്‌ എസ് ആര്‍പി പിബിയില്‍ നിന്നും ഒഴിയുന്നത് അംഗീകരിക്കപ്പെടും. എന്നാല്‍, സൂര്യകാന്ത് മിശ്ര തുടരണമെന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്.

മന്ത്രിമാരായ പി രാജീവും കെ എന്‍ ബാലഗോപാലും കേന്ദ്ര കമ്മിറ്റിയിലെത്തും. സതീദേവിക്കും സിഎസ് സുജാതക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


Post a Comment

0 Comments