Flash News

6/recent/ticker-posts

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു.

Views
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ (വ്യാഴം) കലക്ട്രേറ്റ് കോൺഫറൻസ് ഹൗളിൽ പി. ഉബൈദുള്ള എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ അഡ്വ:യു.എ.ലത്തീഫ് എം.എൽ.എയുടെ അദ്ധ്യക്ഷതിയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്. സബ് കമ്മിറ്റി യോഗം പ്രാധാമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ ഇനത്തിൽ സീസൺ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി. കസേരക്ക് 1000 രൂപയാണ് അതിന്റെ സീസൺ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേർക്ക് കയറാവുന്ന 25,000 തിന്റെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്. ടിക്കറ്റ് വിൽപന ഒൺലൈൻ, ബാങ്ക്, കൗണ്ടർ എന്നിവ വഴിയാണ് നടക്കുക. ഏത് ഓൺലൈൻ വഴിയാണ് വിൽപന എന്ന് തീരുമാനിച്ച് അറിയിക്കും. ജില്ലലെ പ്രധാന കേന്ദ്രങ്ങളായ തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകർക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വിൽപനക്ക് ഗ്രാമീണ ബാങ്ക്,സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. നിലവിലുള്ള കോവിഡ് മുൻകെരുതലുകൾ പാലിച്ചുകൊണ്ടായിരിക്കണം മത്സരം നടത്തേണ്ടതെന്ന് ഡി.എം.ഒ ഡോ. ആർ. രേണുകയ്ക്ക് നിർദേശം നൽക്കി. മഞ്ചേരിയിലും കോട്ടപ്പടിയിലും മത്സരം കാണാനെത്തുന്നവർക്കുള്ള പാർക്കിംങ് സൗകര്യങ്ങളും യോഗം വിലയിരുത്തി. കോട്ടപ്പടിയിലെ പാർക്കിംങിന് കൂടുതൽ സൗകര്യമൊരുക്കണമെന്ന് നിർദേശം നൽക്കി. വി.വി.ഐ.പി., വി.ഐ.പി പാർക്കിംങ് സ്റ്റേഡിയത്തിന് അടുത്തായി നൽക്കും. ബാക്കി പാർക്കിംങ് സ്റ്റേഡിയത്തിൽ നിന്ന് മാറി സൗകര്യമൊരുക്കും. പാർക്കിംങ് സ്ഥലത്തു നിന്ന് സ്റ്റേഡിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഒരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. യോഗത്തിൽ ജില്ലാ കലക്ടർ പ്രേംകുമാർ ഐ.എ.എസ്, അഡി. ഡിസ്റ്റ്റിക്റ്റ് മജിസ്റ്ററേറ്റ് എൻ.എം.മെഹ്റലി, എ.ഐ.എഫ്.എഫ്. കോംപറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, ഇവന്റ് കോ-ഓർഡിനേറ്റർ യു. ഷറഫലി, കെ.പി. അനിൽ (പ്രതിനിധി, കായിക മന്ത്രി), അബ്ദുൽ കരീം (പ്രതിനിധി, കെ.എഫ്.എ), പി. അഷ്റഫ് (പ്രസിഡന്റ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ), ഡോ. ആർ രേണുക (ഡി.എം.ഒ), വിഎം. സുബൈദ (ചെയർപേഴ്സൺ, മഞ്ചേരി നഗരസഭ) അഡ്വ. ബീന ജോസഫ് (വൈ. ചെയർപേഴ്സൺ, മഞ്ചേരി നഗര സഭ), അബ്ദുൽ നാസർ ടി.എം. ( ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, മഞ്ചേരി), ഡോ. സക്കീർ ഹുസൈൻ (ഡയറക്ടർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), സക്കീന സി (ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി, മഞ്ചേരി നഗരസഭ), ജസീനാബി അലി (ചെയർപേഴ്സൺ, വെൽഫയർ സ്റ്റേന്റിംഗ് കമ്മിറ്റി, മഞ്ചേരി നഗര സഭ), ജില്ലാ സ്പോർട്സ് എക്സിക്യുറ്റീവ് അംഗങ്ങളായ കെ. അബ്ദുൽ നാസർ, ഹൃഷിക്കേഷ് കുമാർ, സി സുരേഷ്, ജില്ലയിലെ ജനപ്രതിനിധികൾ, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

എക്സ്പോ 2022

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ എക്സ്പോ സംഘടിപ്പിക്കും. സ്റ്റേഡിയം കോമ്പൗണ്ടിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ ജില്ലാ സ്പോർട്സ് കൗൺസിലിലോ പബ്ലിസിറ്റി & സ്പോൺസർഷിപ്പ് കമ്മിറ്റി കൺവീനറെയോ ബന്ധപ്പെടുക. ഫോൺ: 0483 2734701, 9349935511.

ടിക്കറ്റ് വില
➖➖➖➖
മഞ്ചേരി പയ്യനാട് സ്റ്റേഡിയം

ഗ്യാലറി - 100 ഒരാൾക്ക് ഗ്യാലറി സീസൺ ടിക്കറ്റ് - 1000 ഒരാൾക്ക്

കസേര - 250 ഒരാൾക്ക് കസേര സീസൺ ടിക്കറ്റ് - 2500 ഒരാൾക്ക്

വി.ഐ.പി ടിക്കറ്റ് - 1000 ഒരാൾക്ക് വി.ഐ.പി. സീസൺ ടിക്കറ്റ് - 10,000 ഒരാൾക്ക്
 25,000

മലപ്പുറം കോട്ടപ്പടി
➖➖➖➖➖➖
ഗ്യാലറി - 50 
സീസൺ ടിക്കറ്റ് ഗ്യാലറി - 400


Post a Comment

0 Comments