കരിപ്പൂരിൽ റൺവേ വികസനത്തിന് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽനിന്ന് ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പ്രാഥമിക പരിശോധന നടത്തി.
റൺവേയുടെ പടിഞ്ഞാറുഭാഗത്തുള്ള 11 ഏക്കർ പള്ളിക്കൽ ഗ്രാമപ്പഞ്ചയത്തിൽനിന്ന് ഏറ്റെടുക്കാനാണ് നിർദേശം. കുമ്മിണിപ്പറമ്പ് കൊണ്ടോട്ടി റോഡും ജുമാഅത്ത് പള്ളിയും ഒഴിവാക്കിക്കൊണ്ടുള്ള വികസനസാധ്യതയാണ്സംഘം പ്രധാനമായും പരിശോധിച്ചത്. സ്ഥലം എത്രയുണ്ടാകുമെന്നും അതെങ്ങനെ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താനാകുമെന്നും സാങ്കേതിക സമിതിയുടെ തീരുമാനത്തിനു വിടും.
കുമ്മിണിപ്പറമ്പ് കൊണ്ടോട്ടി റോഡിന്റെ കിഴക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി എത്ര വീടുകളും ക്വാർട്ടേഴ്സുകളും വ്യാപാരസ്ഥാപനങ്ങളും ഉണ്ടെന്ന് കണ്ടെത്താനുള്ള പരിശോധന ഉടനെ നടത്തും. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദാലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. അബ്ദുറഹിമാൻ, പള്ളിക്കൽ പഞ്ചാത്തംഗങ്ങളായ ജമാൽ കരിപ്പൂർ, നസീറ കണ്ണനാരി, പഴേരി സുഹറ, കെ. ആരിഫ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ജയജോസ്, സർവേയർമാരായ ബേബി, റിയാസ്, സിവിൽ എൻജിനിയർ നാരായണൻ, വില്ലേജ് ഓഫീസർ ഷാജി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
0 Comments