കൊച്ചി: നടി മഞ്ജു വാര്യർ തടവറയിലാണെന്നും താരത്തിന്റെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നതായും സംവിധായകൻ സനൽകമാർ ശശിധരൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോഴാണ് ഇങ്ങനെ സംശയിക്കുന്നതെന്നും സനല്‍കുമാര്‍ ശശിധരന് വ്യക്തമാക്കുന്നു. മഞ്ജു നായികയായ കയറ്റം എന്ന ചിത്രത്തിന്റെ സംവിധായകന് കൂടിയാണ് സനല്‍കുമാര്‍ ശശിധരന്. ‘മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളില്‍ ഒതുങ്ങിനില്ക്കുന്നതല്ല എന്ന് തുടക്കം മുതല്‍ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന് തുലാസിലാണ് എന്ന് ഞാന്‍ ബലമായി സംശയിക്കുന്നു’, സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
0 Comments