Flash News

6/recent/ticker-posts

മൂന്ന് കൊറോണ പ്രതിരോധ വാക്‌സിനുകള്‍ക്ക് ഡിജിസിഐ അടിയന്തിര അനുമതി നല്‍കി.

Views

മൂന്ന് കൊറോണ പ്രതിരോധ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കി ഡിജിസിഐ. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, കാഡിലയുടെ സൈക്കോവ്-ഡി, ബയോളജിക്കല്‍-ഇ-ലിമിറ്റഡിന്റെ കോര്‍ബെവാക്‌സ് എന്നീ വാക്‌സിനുകള്‍ക്ക് കുട്ടികളില്‍ ഉപയോഗിക്കുന്നതിനാണ് ഡിജിസിഐ അടിയന്തിര അനുമതി നല്‍കിയത്.

5-12 വയസിനിടയിലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന്‍, 6-12 വയസിനിടയിലുള്ളവര്‍ക്ക് സൈക്കോവ്-ഡി, 12 ന് മുകളിലുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്‌സ് എന്നിങ്ങനെയാണ് വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഡ്രഗ്‌സ് കണ്ട്‌ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

മഹാമാരിയുടെ നാലാം തരംഗം എന്ന സാധ്യത മുന്നില്‍ക്കണ്ടുള്ള സാഹചര്യം കണക്കിലെടുത്താണ് കുട്ടികളിലും കൊറോണ പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്ക് കൊറോണ ബാധിക്കാന്‍ സാധ്യത കുറവാണെങ്കിലും അവര്‍ക്ക് രോഗ വാഹകരാകാന്‍ സാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമാക്കുന്നത്.


Post a Comment

0 Comments