Flash News

6/recent/ticker-posts

മഞ്ചേരി C.H. സെന്റർ ദുബൈ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Views
ദുബൈ: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസക്കെത്തുന്ന നിർദ്ദനരും നിരാലംബരുമായ രോഗികൾക്ക് ആശാ കേന്ദ്രമായി പ്രവർത്തിക്കുന്ന മഞ്ചേരി സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ദുബൈ ചാപ്റ്റർ കമ്മിറ്റി ഇഫ്താർ സംഗമം ഒരുക്കി. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങ് റീജൻസി ഗ്രൂപ്പ് എം.ഡി. ഡോ:അൻവർ അമീൻ ഉദ്ഘാടനംചെയ്തു. ചാപ്റ്റർ പ്രസിഡന്റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ.കെ.എം.സി.സി. ഉപദേശകസമിതി വൈ: ചെയർമാൻ യഹ്‌യ തളങ്കര, യു.എ.ഇ.കെ.എം.സി.സി. ഖജാഞ്ചി നിസാർ തളങ്കര, കെ.പി.എ.സലാം, അഡ്വ: സാജിദ് അബൂബക്കർ, അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, ആർ.ശുക്കൂർ,ചെമ്മുക്കൻ യാഹുമോൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.




ബിസ്സിനസ് സംരംഭകരും കെ.എം.സി.സി.നേതാക്കളും അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ശിഹാബ് ഇരിവേറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജന: സെക്രട്ടറി അഡ്വ: യസീദ് ഇല്ലതൊടി സ്വാഗതവും, ഷക്കീർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു.





Post a Comment

0 Comments