Flash News

6/recent/ticker-posts

മൊബൈൽ നിരക്കുകൾ 10% മുതൽ 12% വരെ കൂട്ടിയേക്കും – റിപ്പോർട്ട്

Views
ഇന്ത്യയിലെ സ്വകാര്യ ടെലികോം സേവനദാതാക്കൾ ദീപാവലിയോടെ പ്രീപെയ്ഡ് താരിഫുകൾ 10 ശതമാനം മുതൽ 12 ശതമാനം വരെ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബറിലോ നവംബറിലോ താരിഫ് വർധനവ് ഉണ്ടായേക്കാം. ഈ താരിഫ് വർധനയോടെ ഓരോ ഉപയോക്താവിൽ നിന്നും ഈടാക്കുന്ന ശരാശരി നിരക്ക് (ARPU) 10 ശതമാനം കൂടി ഉയരുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു.

ടെലികോം കമ്പനികൾ 10 ശതമാനം മുതൽ 12 ശതമാനം നിരക്കിൽ മറ്റൊരു പ്രീപെയ്ഡ് താരിഫ് വർധന കൂടി നടപ്പിലാക്കുമെന്നാണ് ഇക്വിറ്റി റിസർച്ച് വിദഗ്ധൻ മയൂരേഷ് ജോഷി പറഞ്ഞത്. ഭാരതി എയർടെൽ, ജിയോ, വി എന്നിവയുടെ എആർപിയു യഥാക്രമം 200, 185, 135 രൂപയായി ഉയർത്താനാണ് സാധ്യത.

ഭാരതി എയർടെലും റിലയൻസ് ജിയോയും 2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ചേർക്കാനാണ് നീക്കം നടത്തുന്നത്. എന്നാൽ, പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ വി ഇപ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്. രാജ്യത്തുടനീളം ശക്തമായ 4ജി നെറ്റ്‌വർക്ക് ഉള്ളതിനാൽ ഭാരതി എയർടെലും റിലയൻസ് ജിയോയും 2023 സാമ്പത്തിക വർഷത്തിൽ കൂടുതൽ ഉപഭോക്താക്കളെ ചേർക്കാൻ പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചേക്കും. ബാഹ്യ നിക്ഷേപകർ മുഖേന ഫണ്ട് സ്വരൂപിക്കാൻ പാടുപെടുന്നതിനാൽ വരിക്കാരെ കൂട്ടിച്ചേർക്കുന്നതിൽ ഓരോ മാസവും വി യുടെ പ്രകടനം താഴോട്ടുമാണ്.

പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധന എയർടെല്ലിനെ ഹ്രസ്വകാല ലക്ഷ്യമായ 200 രൂപ ആർപു സംഖ്യയിലെത്താൻ സഹായിച്ചേക്കും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ആർപു 300 രൂപയിലേക്ക് എത്തിക്കാനാണ് എയർടെൽ ആഗ്രഹിക്കുന്നത്. ഇതിനർഥം വരും വർഷങ്ങളിൽ ഒന്നിലധികം താരിഫ് വർധനകൾ വന്നേക്കുമെന്നാണ്.

താരിഫ് വർധനയുടെ കാര്യത്തിൽ വോഡഫോൺ ഐഡിയയും എയർടെല്ലിനെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ താരിഫ് വർധിപ്പിക്കുന്നത് വി യ്ക്ക് ഗുണകരമാകും. എന്നാൽ നിരക്ക് വർധിപ്പിച്ചാൽ വിയുടെ ആർപു 150 രൂപ കടന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ജിയോ നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല.


Post a Comment

0 Comments