Flash News

6/recent/ticker-posts

100 കോടി കളക്ഷൻ ആയില്ല; പാതി മീശ വടിച്ച് ആരാധകൻ വാക്ക് പാലിച്ചു.

Views
കൊച്ചി: പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമ, സിബിഐ 5നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് ലവിന്‍ ജോര്‍ജ് എന്ന ആരാധകന്‍ പറഞ്ഞിരുന്നു. വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ പങ്കുവച്ച് ഇയാള്‍ പറഞ്ഞിരുന്നു.

ചിത്രം 100 കോടി നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്നും, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നുമായിരുന്നു ലവിന്‍ അന്ന് അറിയിച്ചിരുന്നത്. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന്‍ പറഞ്ഞിരുന്നു.

എന്നാല്‍, റിലീസ് ആയ സിനിമയ്ക്ക് അത്ര മികച്ച അഭിപ്രായം ലഭിക്കാതെ ആയതോടെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ ആരാധകന്‍. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ വരുന്നത് വരെ ആരാധകന്‍ കാത്തിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം ഇയാള്‍ തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചതും. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് സമാനമായ രീതിയില്‍ നടത്തുന്ന ഡിഗ്രേഡിങ്ങിന്റെ ഭാഗമാണ് ഇതെന്നും ഒരു വിഭാഗം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.


Post a Comment

0 Comments