Flash News

6/recent/ticker-posts

വിഷു ബമ്പർ : 10 കോടി അടിച്ച ഭാഗ്യവാന്മാരെ ഒടുവിൽ കണ്ടെത്തി, കോടീശ്വരന്മാരെതിരിച്ചറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം

Views
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ 10 കോടിയുടെ വിഷു ബമ്പർ അടിച്ച ഭാഗ്യവാൻമാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. തമിഴ്നാട് ആരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പ്രദീപ്. സമ്മാനാർഹമായ ടിക്കറ്റുമായി ഇരുവരും എത്തിയിട്ടുണ്ട്.ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവർ ലോട്ടറി എടുത്തത്. തിരുവനന്തപുരം ചൈതന്യ ലക്കി സെന്ററിൽ നിന്ന് വിറ്റ എച്ച്.ബി 727990 എന്ന നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ദമ്പതികളായ ജസീന്ത, രംഗന്‍ എന്നിവരാണ് ഏജന്‍സിയില്‍ നിന്നും ഈ ടിക്കറ്റെടുത്ത് വിൽപ്പന നടത്തിയത്.


Post a Comment

0 Comments