Flash News

6/recent/ticker-posts

ഫ്രീഫയറിലൂടെയും ഇൻസ്റ്റ​ഗ്രാമിലൂടെയും പരിച‌യപ്പെട്ട 13കാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

Views


ഇൻസ്റ്റാഗ്രാമിലൂടെയും ഫ്രീഫയറിലൂടെ‌യും പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പൊലീസിൽ പിടിയിൽ. ബാലരാമപുരം ആർ സി സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ(20), കരിയ്ക്കകം സ്വദേശി ഷാൻരാജ്(22) എന്നിവരെയാണ് കോവളം അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന ഈ മാസം 15 ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ഒരുവർഷം മുമ്പ് മുതൽ യുവാക്കൾ പീഡിപ്പിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചു. നേരത്തെയും പെൺകുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരറിയാതെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. മറ്റൊരു പ്രതിയായ ഷാൻരാജ് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒൻപതാം തീയതി കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ശ്രീകാര്യത്തുളള വീട്ടിലെത്തിച്ച് മുങ്ങുകയായിരുന്നു.
യുവാക്കളുടെ സഹായികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments