Flash News

6/recent/ticker-posts

നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളില്‍ ചെറുവിമാനം കാണാതായി

Views യുഐഡിഎഐയിൽ നിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തീയറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളോ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യ സ്ഥാപനം ആധാർ കാർഡ് ആവശ്യപ്പെട്ടാൽ അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കാനും നിർദേശമുണ്ട്.

നേപ്പാളിലെ പൊഖാറയിൽനിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

വിമാനം പറന്നുയർന്ന് മിനിട്ടുകൾക്കകം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനനത്താവള അധികൃതർ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാൻ പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മറ്റുള്ള യാത്രക്കാർ നേപ്പാൾ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ പ്രദേശത്ത് ഹെലികോപ്ടർ ഉപയോഗിച്ച് തിരച്ചിൽ നടത്താനാണ് നീക്കമെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.


Post a Comment

0 Comments