Flash News

6/recent/ticker-posts

താടിയെല്ലിന് അസഹ്യമായ വേദനയും നീർക്കെട്ടും; പതിനേഴുകാരന്റെ വായിൽ കണ്ടെത്തിയത് 232 പല്ലുകൾ.!

Views

മുംബൈ : വായിൽ 232 പല്ലുകളുള്ള അത്യപൂർവ്വരോഗവുമായി ഡോക്ടർമാരെ സമീപിച്ച് പതിനേഴുകാരൻ. ഇന്ത്യയിൽ തന്നെ മുംബൈയിലുള്ള ആഷിഖ് ഗവായി എന്ന യുവാവിന്റെ വായിൽ നിന്നുമാണ് 232 പല്ലുകളോളം കണ്ടെടുത്തത്. ഇവ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്യുകയായിരുന്നു.

മുംബൈയിലെ ബുൽധാന സ്വദേശിയായ ആഷിഖ് (17) താടിയെല്ലിൽ നീർവീക്കവും അസഹ്യമായ വേദനയും

അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തുകയായിരുന്നു. മുംബൈയിലെ ജെ ജെ ഹോസ്പിറ്റൽ ദന്തരോഗവിഭാഗം മേധാവി ഡോ. സുനന്ദ ധിവാരെയ്ക്ക് സമീപമായിരുന്നു ആഷിഖ് പരിശോധനയ്ക്കെത്തിയത്. 18 മാസമായി ഇത്തരത്തിൽ വേദനയുണ്ടെന്നും പല ആശുപത്രികളിൽ കാണിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവാവ് പറയുന്നു. വിചിത്രമായ രോഗം കണ്ട് ആശ്ചര്യരായ ഡോക്ടർമാർ അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമെന്നാണ് ആഷിഖിന്റെ രോഗാവസ്ഥയെ വിശേഷിപ്പിച്ചത്.

‘ഒഡോൺടോമ’ എന്നറിയപ്പെടുന്ന രോഗമാണ് ആഷിഖിനെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. മോണയിൽ ധാരാളം  ഈരോഗാവസ്ഥയാണിത് ഒരുതരം ട്യൂമറാണെന്നും അധികൃതർ പറയുന്നു. ഏഴ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആഷിഖിന്റെ വായിൽ നിന്നും ഡോക്ടർമാർ പല്ലുകൾ നീക്കം ചെയ്തത്.

ഇതോടെ 232 ഉണ്ടായിരുന്ന ആഷിഖിന്റെ പല്ലുകൾ ശസ്ത്രക്രിയ വഴി 28 ആക്കി മാറ്റി. താടിയെല്ലിന്റെ ഭാഗത്ത് നിന്നുമായിരുന്നു  പല്ലുകൾ പുറത്തെടുത്തത്.  പല്ലുകൾ എടുത്ത് മാറ്റി കഴിഞ്ഞ് അവസാനം  തളർന്നു തുടങ്ങിയെന്നും ഡോക്ടർമാർ പറയുന്നു. ആറ് വയസ്സുള്ളപ്പോൾ  ആഷിഖിന്റെ പല്ലുകൾ ഇവിടെ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ടാകാനാണ് സാദ്ധ്യതയെന്ന് ഡോക്ടർമാർ പറയുന്നു.  വായിൽ ഇനിയും പല്ലുകൾ വളരാൻ സാധ്യതയുണ്ടെന്നും എന്നാൽ അത്ര വലിയ അളവിൽ ഉണ്ടാകാനിടയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.


Post a Comment

0 Comments