Flash News

6/recent/ticker-posts

മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ

Views


മണ്ണാര്‍ക്കാട്: പ്രമാദമായ കല്ലാംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പാലക്കാട് അതിവേഗ കോടതിയുടേതാണ് വിധി. പ്രതികളുടെ ശിക്ഷാ വിധി  മറ്റന്നാളേക്ക് മാറ്റി.  2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസ(48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവര്‍ വീടിനു സമീപം കൊല ചെയ്യപ്പെടുന്നത്.

2013 നവംബര്‍ 20ന് രാത്രി ഒമ്പതു മണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞു ഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞു മുഹമ്മദിനും പരിക്കേറ്റിരുന്നു.


Post a Comment

0 Comments