Flash News

6/recent/ticker-posts

ഷാരൂഖ് ഖാന്റെ വീടിന് മുന്നിലെ 25 ലക്ഷം രൂപയുടെ നെയിംപ്ലേറ്റ് എടുത്തു മാറ്റി; കാരണം കേട്ട് ഞെട്ടി ആരാധകർ

Views
ഷാരൂഖ് ഖാന്റെ വീടിന് മുന്നിലെ 25 ലക്ഷം രൂപയുടെ നെയിംപ്ലേറ്റ് എടുത്തു മാറ്റി. ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നിൽ ഈയിടെ സ്ഥാപിച്ച 25 ലക്ഷം രൂപയുടെ നെയിംപ്ലേറ്റ് ആണ് അനിഷ്ട സംഭവത്തെ തുടർന്ന് പെട്ടെന്ന് എടുത്തു മാറ്റിയത്. നെയിംപ്ലേറ്റിൽ ഉണ്ടായിരുന്ന വിലകൂടിയ വജ്രം അടർന്ന് വീണതാണ് കാരണം.
കിംഗ് ഖാന്റെ ആരാധകരുടെയും മുംബൈയിലെത്തുന്ന വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ബാന്ദ്രയിലെ കടൽത്തീരത്തോട് ചേർന്നുള്ള മന്നത്ത് എന്ന ആഡംബര വീട്. ദിവസേന നൂറുകണക്കിന് ആരാധകരാണ് ഇവിടെയെത്തി സെൽഫിയെടുത്ത് മടങ്ങുന്നത്

സംഭവം അറിഞ്ഞ ആരാധകർ നിരാശയിലാണ്. അറ്റകുറ്റപ്പണിക്കായി നീക്കിയതാണെങ്കിലും വജ്രം പതിച്ച നെയിംപ്ലേറ്റിന് മുന്നിൽ നിന്ന് ഫോട്ടോയെടുക്കാൻ കഴിയാതെ പോയ നിരാശയിലാണ് ഇവരെല്ലാം
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ നിന്ന് ഒഴിവായതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മന്നത്തിന് മുന്നിലെത്തുന്ന ആരാധകരുടെ എണ്ണം ഇരട്ടിയായിരിക്കയാണ്.


Post a Comment

0 Comments